വിശുദ്ധവാരതിരുകർമങ്ങൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ നാളെ രാവിലെ 6.30 ന് പെസഹാതിരുകര്മങ്ങള്, ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് ആരാധന. നിത്യാരാധന കേന്ദ്രത്തില്‍ രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനും ദിവ്യബലി. ഷേണ്‍സ്റ്റാട്ട് കോണ്‍വെന്റ്, ലിറ്റില്‍ഫഌര്‍, സെന്റ് ജോസഫ്, ക്രൈസ്റ്റ് ആശ്രമം, ഡോണ്‍ബോസ്കോ, ഗാന്ധിഗ്രാം പാലിയേറ്റീവ് കെയര്‍, സെമിനാരി എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരിക്കും.
ദുഃഖവെള്ളിയാഴ്ച കത്തീഡ്രല്‍ ഇടവകയില്‍ രാവിലെ ആറിന് ആരാധന തുടര്‍ന്ന് 6.30 ന് പീഢാനുഭവ ശുശ്രൂഷ. നിത്യാരാധനകേന്ദ്രം, ലിറ്റില്‍ ഫഌര്‍, സെന്റ് ജോസഫ്, സെമിനാരി, ഷേണ്‍സ്റ്റാട്ട് കോണ്‍വെന്റ്, ക്രൈസ്റ്റ് ആശ്രമം, ഡോണ്‍ബോസ്കോ, ഗാന്ധിഗ്രാം പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ശാന്തിസദനില്‍ രാവിലെ ആറിനും പീഢാനുഭവ ശുശ്രൂഷ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച കത്തീഡ്രല്‍, നിത്യാരാധനകേന്ദ്രം, ഷേണ്‍സ്റ്റാട്ട് കോണ്‍വെന്റ്, സെന്റ് ജോസഫ്, ലിറ്റില്‍ ഫഌര്‍, ക്രൈസ്റ്റ്, ഡോണ്‍ബോസ്കോ, പാലിയേറ്റീവ്, സെമിനാരി എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരിക്കും.
കത്തീഡ്രലില്‍ രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ ആറിനും 7.30 നും ഒമ്പതിനും നിത്യാരാധനകേന്ദ്രത്തില് രാവിലെ 6.30 നും എട്ടിനും ദിവ്യബലി. സെന്റ് ജോസഫ്, ക്രൈസ്റ്റ് ആശ്രമം, പാലിയേറ്റീവ് കെയര്‍-ഗാന്ധിഗ്രാം, സെമിനാരി എന്നിവിടങ്ങളില്‍ രാത്രി 11.30 ന് ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സെന്റ് ജോസഫ്, ലിറ്റില്‍ ഫഌവര്‍, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ക്രൈസ്റ്റ് ആശ്രമത്തില്‍ 6.30 നും 7.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരിക്കും. കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.