വോട്ടിംഗ് മെഷീന് പരിചയപ്പെടാന്‍ ഇന്നു മുതല്‍ സൗകര്യം

ഇരിങ്ങാലക്കുട: ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരുകളടങ്ങിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപ്പാറ്റ് മെഷീനും പൊതുജനങ്ങള്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പരിചയപ്പെടുന്നതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഇന്നു മുതല്‍ നാലു വരെ മാപ്രാണത്തുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലാണു സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഇലക്ഷന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നു ഉപവരണാധികാരി എ.ജെ. അജയ് അറിയിച്ചു.