മുന്നണികളുടെ റോഡ് ഷോയോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ ശബ്ദ പ്രചാരണത്തിന് സമാപനമായി
ഇരിങ്ങാലക്കുട: കൊട്ടികലാശം നിരോധിച്ചതോടെയാണ് മുന്നണികള്‍ നിയന്ത്രണത്തോടെ റോഡ് ഷോ സംഘടിപ്പിച്ച് ശബ്ദ പ്രചരണത്തിന് സമാപനം കുറിച്ചത്. റോഡ് ഷോ നടന്ന നഗരത്തില്‍ ഇരിങ്ങാലക്കുട സി. ഐ, അനീഷ് കരീമിന്റെ നേത്യത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മൂന്നു മുന്നണികളുടെയും റോഡ് ഷോ വിത്യസ്ത സ്ഥലങ്ങളിലാണ് സമാപിച്ചത്. പൂതംകുളം മൈതാനിയില്‍ നിന്നും ആരംഭിച്ച യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് നഗരം ചുറ്റി കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് സമാപിച്ചു. എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി പ്രൊഫ ആര്. ബിന്ദുവിന്റെ റോഡ് ഷോ ബിഷപ്പ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച്് ബസ്സ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി ഡോ ജേക്കബ്ബ് തോമസിന്റെ റോഡ് ഷോ കുട്ടംകുളം പരിസരത്തു നിന്ന് ആരംഭിച്ച് ഠാണാ ചുറ്റി മുനിസിപ്പല്‍ മൈതാനില്‍ സമാപിച്ചു. ശബ്ദ പ്രചരണം സമാപിക്കുന്ന സമയത്ത് മൂന്നു മുന്നണികളുടെയും പ്രകടനങ്ങള്‍ ബസ്സ സ്റ്റാന്‍ഡ് പരിസരത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു. ഈസ്റ്റര്‍ ദിനത്തിലും വിശ്രമമില്ലാതെ തിരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍. എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ ആര്. ബിന്ദു പടിയൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട ടൗണ്‍ എന്നി പ്രദേശങ്ങളിലായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ പര്യടനം നടത്തിയത്. ഗ്യഹ സന്ദര്‍ശനങ്ങളും, സ്ഥാപനങ്ങളലെ സന്ദര്‍ശനത്തിനും ഇടയില്‍ തുടുംബ യോഗങ്ങളിലും പങ്കെടുത്തു കൊണ്ടായിരുന്നു പ്രൊഫ ആര് . ബിന്ദുവിന്റെ പര്യടനം. എല്‍. ഡി. എഫ്. നേതാക്കളായ പി. മണി, പി. എ. രാമാനന്ദന്‍, കെ. സി. ബിജു, എസി. മൊയ്തീന്, ജയന് അരിമ്പ്ര എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഡ്വ തോമസ് ഉണ്ണിയാടന് ഈസ്റ്റര്‍ ദിനത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തായിരുന്നു പര്യടനം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആന്റോ പെരുമ്പുള്ളി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. രാവിലെ മുരിയാട് പഞ്ചായത്തിലെ ഊരകത്തും, ടൗണിലെ വിവിധ പ്രദേശങ്ങളിലും തോമസ് ഉണ്ണിയാടന് ഗൃഹ സന്ദര്‍ശനം നടത്തി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി ഡോ ജേക്കബ്ബ് തോമസ് കാറളം പഞ്ചായത്തിലും, ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തുമായിരുന്നു പര്യടനം നടത്തിയത്. പര്യടനത്തിന്റെ ഇടവേളയില്‍ പൊറത്തിശ്ശേരി അഭയ ഭവനത്തിലെത്തി ഈസ്റ്റര്‍ ആഘോഷത്തിലും പങ്കെടുത്തു.