24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ കണ്ട്രോള് റൂം തുറന്നു
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കെയര്‍ കണ്ട്രോള് റൂം തുറന്നു. കോവിഡ് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണസാധനങ്ങള്‍, ആശുപത്രിയില്‍ പോകുന്നതിനുള്ള വാഹനസൗകര്യം, അണുനശീകരണം, കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ കണ്ട്രോള് റൂം തുറന്നു. കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ആര്. ഷാജു, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യ കിരണ്‍, ശ്രീറാം ജയബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍: 9207527890.