ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിംഗ് നടത്തി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ‘ഡാറ്റാ സയന്‍സ് ആന്‍ഡ് അനലറ്റിക്സ് ‘ വിഷയത്തില്‍ ദേശീയ തലത്തില്‍ ഓണ്‍ലൈനായി ഒരു ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു. ട്രെയിനിംഗില്‍ തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും അടക്കം കംപ്യൂട്ടര്‍ മേഖലയില്‍ നിന്നുള്ള 25 ഓളം പേര് പങ്കെടുത്തു. ഇന്ന് ജീവിതത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത് ഡേറ്റയാണ്. അതുകൊണ്ട് തന്നെ ഡാറ്റാ സയന്‍സും അനലറ്റിക്സും വളരെ പ്രാധ്യാനം അര്‍ഹിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ പ്രാധാന്യവും സാധ്യതകളും ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ഈ ട്രെയിനിംഗിന്റെ ലക്ഷ്യം. യൂണിവേഴ്സിറ്റി ഓഫ് ഹാമ്പ്ഷെര്, യുഎസ്എയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ ദീപക് നാരായണ്‍ ആണ് ട്രെയിനിംഗ് നയിച്ചത്. ‘ഇന്ട്രോഡക്ഷന് ടു ഡാറ്റാ സയന്‍സ് ആന്‍ഡ് അനലറ്റിക്സ്’ വിഷയത്തില്‍ ഇന്സട്രക്റ്റര് ആയും ഐബിഎം, ഒറക്കിള്‍ തുടങ്ങി വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളിലും എട്ടു വര്ഷത്തില്പരം ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ വി.ഡി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റ് എച്ച്ഒഡി ഡോ. രമ്യ കെ. ശശി, അസിസ്റ്റന്റ് പ്രഫസര്‍മാരായ നിഖില്‍ സാമുവല്‍, റെയ്സ വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.