കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ കോവിഡ് സെല്‍ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി
കോണത്തുകുന്ന്: കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ കോവിഡ് സെല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 50 കോവിഡ് ബാധിതരുടെ വീടുകളിലും റേഷന്‍കടകള്‍, പോലീസ് ചെക്ക് പോസ്റ്റ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. 10 വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. പഞ്ചായത്ത് അംഗങ്ങളായ ഷംസു വെളുത്തേരി, എം.എച്ച്. ബഷീര്‍ എന്നിവരും സല്മാന് ഫാരിസ്, പ്രശോഭ് കെ. അശോകന്, നിസാര്‍, മഹേഷ്, മുഹമ്മദ് മുസമ്മില്‍, ഷഫാസ്, നിതിന്‍, മുഹ്സിന് ഇസ്മായില്‍ എന്നീ കോവിഡ് സെല്‍ പ്രവര്‍ത്തകരും നേതൃത്വം നല്കി. ഇതിനുപുറമെ, വിവിധ ഗ്രൂപ്പുകളായി പഞ്ചായത്തിലെ 21 വാര്‍ഡുകളിലും മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്കല്, കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ അളവ് പരിശോധിക്കാനുള്ള സൗകര്യങ്ങള്‍, ആംബുലന്‍സ് സേവനം, സൗജന്യ വാക്സിന് രജിസ്ട്രേഷന് സൗകര്യം എന്നിവയും നല്‍കിവരുന്നുണ്ട്. കോവിഡ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ആര്. രാമദാസ് എന്നിവരാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുടെയും വിവിധ സ്ഥാപനങ്ങളുടെയും സാമ്പത്തിക പിന്തുണയും ലഭിക്കുന്നുണ്ട്.