ശ്രദ്ധിക്കുക…..റോഡിന് ഉയരമുണ്ട്, ഇരുചക്രവാഹനങ്ങള്‍ക്കു അപകടഭീഷണി
പടിയൂര്‍: മെക്കാഡം ടാറിംഗ് പൂര്‍ത്തിയായപ്പോള്‍ റോഡിന്റെ ഉയരം കൂടിയത് അപകട ഭീഷണി ഉയര്‍ത്തുന്നു. വെള്ളാങ്കല്ലൂര്‍-മതിലകം റോഡരികാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. പലയിടത്തും റോഡും നടപ്പാതയും തമ്മില്‍ ഒരടിയലധികം വ്യത്യാസമുണ്ട്. വശങ്ങളിലെ മണ്പാതയും ടാറിംഗും തമ്മിലുള്ള ഉയരവ്യത്യാസം അപകടങ്ങള്‍ക്കു കാരണമാകുന്നതായി യാത്രക്കാര്‍ പറയുന്നു. ഓട്ടോറിക്ഷയുടെയും ഒരു വശം ടാറിംഗില്‍ നിന്നു ഇറങ്ങി ഓടിയാല്‍ മറിയാന്‍ വരെ സാധ്യതയുണ്ട്. വളവനങ്ങാടി ഭാഗത്താണ് ഇതു കൂടുതല്‍. റോഡില്‍ നിന്നു തെന്നി വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഉയരക്കൂടുതല്‍ മൂലം റോഡില്‍ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതം തടസപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡരികില്‍ മണ്ണിട്ട് ഉയര്‍ത്തിയാല്‍ മാത്രമേ അപകടഭീഷണി ഒഴിയൂ. വെള്ളാങ്കല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവ് വരെ 6.4 കിലോമീറ്റര്‍ റോഡാണ് 16 കോടിയോളം രൂപ ചെലവഴിച്ച് ടാറിംഗ് ചെയ്തത്