ശാന്തിനികേതന്‍ സ്കൂളില്‍ വന മഹോത്സവം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ‘വനങ്ങളെ സംരക്ഷിക്കുക’ എന്ന ലക്ഷ്യത്തോടെ വന മഹോത്സവം ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തിലെ അനേകവര്‍ഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാക്കനാട് കളക്ട്രേറ്റിലെ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ ശശി മേനോന് കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യബോധ്യം രൂപപ്പെടുത്തുന്നതിനായി അവബോധ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ, അമൃതാദേവി എന്നിവരെ ആദരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി നടത്തി. സ്കൂള്‍ പാര്‍ലമെന്റ് സെക്രട്ടറി ടി.ആര്. ദേവിക മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് അന്‍വര്‍ ഷെരീഫ്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സിന്ധു അനിരുദ്ധന്, ജോയിന്റ് കണ്‍വീനര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍, ആദിവാസി നൃത്തം, വനസംരക്ഷണത്തെ മുഖ്യവിഷയമാക്കി വിവിധ പ്ലക്കാര്‍ഡുകള്‍, പോസ്റ്ററുകള്‍, വീഡിയോകള്‍, പരിസ്ഥിതി കവിതകള്‍, നാടന്‍ പാട്ടുകള്‍, നാടകം തുടങ്ങി വിവിധ പരിപാടികള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലൂടെ അവതരിപ്പിച്ചു.