കാരായ്മ കഴക ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: വാര്യര്‍ സമാജം
ഇരിങ്ങാലക്കുട: കാരായ്മ കഴകക്കാരുടെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കഴക പ്രവര്‍ത്തി അമ്പലവാസികളുടെ കുല തൊഴിലായി നിലനിര്‍ത്തും വിധം ജോലിഭാരവും ജോലിസമയവും ക്രമീകരിച്ച് സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നു സമസ്തകേരള വാര്യര്‍ സമാജം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി നടന്ന വാര്‍ഷിക പൊതുയോഗം സമാജം സംസ്ഥാന ട്രഷറര്‍ പി.വി. ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. ധരണീധരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രന്, സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറി രമ ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി എ.സി. സുരേഷ്, സി.വി. ഗംഗാദരന്‍, എന്‍.എസ്. സുരേഷ്, ഇ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം. ഉണ്ണികൃഷ്ണ വാരിയര്‍ (പ്രസിഡന്റ്), ഇന്ദു ശങ്കരന്‍കുട്ടി (വൈസ് പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), ആര്. ശ്രീറാം (ജോയിന്റ് സെക്രട്ടറി), പി.വി. ശങ്കരന്‍കുട്ടി (ട്രഷറര്‍), പി.വി. ധരണീധരന്‍, ടി.വി. ശങ്കരന്‍കുട്ടി (സംസ്ഥാന കമ്മിറ്റി) എന്നിവരെയും വനിതാ വിഭാഗം ഭാരവാഹികളായി രമ ഉണ്ണികൃഷ്ണന് (പ്രസിഡന്റ്), ലതാ രവീന്ദ്രന് (സെക്രട്ടറി), രാജലക്ഷ്മി വിജയന് (ട്രഷറര്‍) എന്നിവരെയും യുവജനവിഭാഗം ഭാരവാഹികളായി സന്ദീപ് ബാലകൃഷ്ണന് (പ്രസിഡന്റ്), അഖിലേഷ് അജിതന് (സെക്രട്ടറി), ടി.ആര്. അരുണ്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.