ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കള്‍ക്ക് പുസ്തകം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: നഗരത്തില്‍ ഠാണാവിലെ എഐടിയുസി ഓട്ടോറിക്ഷ തൊഴിലാളികളുടെ കുട്ടികള്‍ക്ക് പുസ്തക വിതരണം നടത്തി. സിപിഐ മണ്ഡലം കമ്മറ്റി ഓഫീസായ സി. അച്യുതമേനോന് സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച പുസ്തക വിതരണത്തിന്റെ വിതരണോദ്ഘാടനം എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സിജോ, മണ്ഡലം ജോയിന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.