ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി നില്‍പ്പുസമരം നടത്തി

ഇരിങ്ങാലക്കുട: വാക്സിന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുടയില്‍ നില്‍പ്പുസമരം നടത്തി. വാക്സിന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, വിതരണം സുതാര്യമാക്കുക, എല്ലാ ജനങ്ങള്‍ക്കും അവരവരുടെ പ്രദേശത്ത് തന്നെ വാക്സിന് സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. സമരത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, ബ്ലോക്ക് ഭാരവാഹികളായ വിജയന് ഇളയേടത്ത്, സി.എം. ബാബു, കെ.കെ. ചന്ദ്രന്, എ.സി. ജോസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, ബിജു പോള്‍ അക്കരക്കാരന്‍, സിജു യോഹന്നാന്, ഒ.എസ്. അവിനാശ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും നില്‍പ്പുസമരം നടത്തി.