കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നുവരുന്ന അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു. പാരമ്പര്യാവകാശമുള്ള അമ്മന്നൂര്‍ കുടുംബത്തിലെ അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ കാര്‍മികത്വത്തിലാണ് കൂത്ത് നടക്കുന്നത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന അംഗുലീയാങ്കം കൂത്തില്‍ ഹനുമാന്റെ സീതാദര്‍ശനവും ശ്രീരാമന്റെ അംഗുലീയപ്രദാനവും ചൂഡാമണി സ്വീകരണവും ലങ്കാദഹനവും ഉള്‍പ്പെടുന്നു. രാമചന്ദ്രന് നമ്പ്യാര്‍, ഇന്ദിര നങ്ങ്യാര്‍ എന്നിവര്‍ പങ്കെടുത്തു. ഓഗസ്റ്റ് രണ്ടിനു രക്ഷോവധത്തോടെ കൂത്ത് അവസാനിക്കും.
കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്ത് ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ നേതൃത്വത്തില്‍ രാമായണ കഥ ചാക്യാര്‍കൂത്ത് ആരംഭിച്ചു. ആദ്യദിവസം അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ അംഗദദൂത് കഥാഭാഗം അവതരിപ്പിച്ചു. എടനാട് രാമചന്ദ്രന് നമ്പ്യാര്‍ മിഴാവിലും ഇന്ദിര നങ്ങ്യാര്‍ താളത്തിലും അകമ്പടിയായി. ആറുദിവസത്തിനുശേഷം ഏറെ അനുഷ്ഠാനപ്രധാനമായ അംഗുലീയാങ്കം കൂത്തും ആരംഭിക്കും.