മണിമാളിക അപകടാവസ്ഥയില്‍ കെട്ടടത്തിലെ കടകള്‍ ഉടന്‍ ഒഴിയണമെന്നാവശ്യം
ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ നില്ക്കുന്ന കൂടല്‍മാണിക്യം മണിമാളിക കെട്ടിടത്തില്‍ വാടകസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ ദേവസ്വം രംഗത്ത്. ദേവസ്വത്തിന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം മണിമാളികയിലെ കടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും ലൈസന്‍സില്ലാതെ കെട്ടിടത്തില്‍ കച്ചവടം നടത്താന്‍ അനുമതിയില്ലെന്നും നഗരസഭ വ്യക്തമാക്കുന്നു. എന്നാല്‍, കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ നടപടിയെടുക്കാന്‍ വൈകുകയാണെന്ന് ദേവസ്വം കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറിലാണ് അപകടാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി വിവരം രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉത്തരവ് നല്‍കിയത്. കെട്ടിടം ഉപയോഗശൂന്യമാണെന്ന സൂചനയെ തുടര്‍ന്ന് നഗരസഭ ഓവര്‍സിയര്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ദ്രവിച്ച് അപകടവാസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിടം ഉപയോഗിക്കുന്നത് നഗരസഭ നിരോധിക്കുകയും ചെയ്തിരുന്നു. കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കണമെന്നു ദേവസ്വം എന്‍ജിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് വിഭാഗം എന്‍ജിനീയറും പരിശോധന നടത്തി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ദേവസ്വം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിലെ വാടകക്കാരില്‍ ചിലര്‍ ഒഴിഞ്ഞുപോയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ പൊളിക്കുന്ന പ്രവൃത്തികള്‍ വൈകുകയായിരുന്നു.
പേഷ്കാര്‍ റോഡ് ജംഗ്ഷനിലുള്ള മണിമാളിക കെട്ടിടം പൊളിച്ചു പണിയാന്‍ പദ്ധതി തയാറാക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പേഷ്കാര്‍ റോഡ് ജംഗ്ഷനിലുള്ള മണിമാളിക കെട്ടിടം പൊളിച്ചു പണിയാന്‍ ദേവസ്വം ഭരണസമിതി പദ്ധതി തയാറാക്കുന്നു. 60 വര്‍ഷത്തിലധികം പഴക്കമുള്ളതാണു കുട്ടംകുളത്തിനു മുമ്പിലെ മണിമാളിക കെട്ടിടം. ശോചനീയാവസ്ഥയിലായ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കും ഭിത്തികള്‍ക്കും അടിത്തറയ്ക്കും ഗുരുതരമായി കേടുപാടുകള്‍ ഉണ്ട്. മണിമാളിക കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതാണു നല്ലതെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും സൂചിപ്പിച്ച് ദേവസ്വം കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ രേഖാമൂലം ദേവസ്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിമാളിക കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഓഡിറ്റിംഗ് വിഭാഗം വിലക്കിയിട്ടുണ്ട്. മണിമാളിക കെട്ടിടം പൊളിച്ചു നിര്‍മിക്കുമ്പോള്‍ ക്ഷേത്രത്തിന്റെ പ്രൗഢിക്ക് അനുസരിച്ചാകും പുതിയ കെട്ടിടം നിര്‍മിക്കുക.