കൈറ്റ്സ് ഫൗണ്ടേഷന് ബുക്ക് ഫാം പ്രൊജക്ട് സംസ്ഥാന തല ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കൈറ്റ്സ് ഫൗണ്ടേഷന് ബുക്ക് ഫാം പ്രൊജക്ട് സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാല്‍ ബേസിലെ ഡോള്‍സ് ലൈബ്രറിയില്‍ നടത്തി. കൈറ്റ്സ് ഫൗണ്ടേഷനും റോബിന്‍ഹുഡ് ആര്‍മിയും ഡോള്‍സ് ലൈബ്രറി കമ്മിറ്റിയും സംയുക്തമായാണു പുനരുഥാരണം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ജോസഫ് കോളജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരേസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, കൈറ്റ്സ് ഫൗണ്ടേഷന് കേരള സ്റ്റേറ്റ് സെക്രട്ടറി എഡ്വിന് ജോസ്, റോബിന്‍ഹുഡ് ആര്‍മി തൃശൂര്‍ ജില്ലാ കോഫൗണ്ടര്‍ അമര്‍നാഥ്, ഡോള്‍സ് ലൈബ്രറി സെക്രട്ടറി എം.കെ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കൈറ്റ്സ് ഫൗണ്ടേഷന് അംഗങ്ങളും റോബിന്‍ഹുഡ് ആര്‍മി അംഗങ്ങളും പങ്കെടുത്തു. കേരളത്തില്‍ നിര്‍ജീവമായി കിടക്കുന്ന 50 ഓളം ലൈബ്രറികള്‍ പുനരുഥാരണം ചെയ്യുന്ന രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് ബുക്ക് ഫാം പ്രൊജക്ട്. വായനയുടെ സംസ്കാരം മുറുകെ പിടിക്കലാണ് പ്രധാന ലക്ഷ്യം.