ലൈഫ് ഭവനപദ്ധതിയില്‍ ഇരിങ്ങാലക്കുടയില്‍ വീടുകളുടെ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: ലൈഫ് പിഎംഎവൈ (അര്‍ബന്‍) ഭവനപദ്ധതിയില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. രണ്ടാം ഡിവിഷനില്‍ വസുമതി പന്തളത്തിന്റെ ഗൃഹപ്രവേശത്തിലൂടെയായിരുന്നു ഉദ്ഘാടനം. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ന്മാരായ സുജാ സഞ്ജീവ്കുമാര്‍, ജെയ്സണ്‍ പാറേക്കാടന്‍, ഡിവിഷന് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ഷൈലജ ബാലന്, പുഷ്പാവതി, മെമ്പര്‍ സെക്രട്ടറി രാമാദേവി, എസ്ഡിഎസ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. നാളിതുവരെയായി നഗരസഭയില്‍ ലൈഫ് പിഎംഎവൈ (അര്‍ബന്‍) ഭവനപദ്ധതിയില്‍ അംഗീകാരം ലഭിച്ച ഗുണഭോക്തകളില് 93 ശതമാനം ഭവനങ്ങളും പൂര്‍ത്തീകരിച്ചു. സിഎല്‍എസ്എസ് സബ്സിഡി പദ്ധതിയിലൂടെ വിവിധ ബാങ്കുകള്‍ വഴി 250 ലധികം ഭവനങ്ങളും നല്കാന് ഇരിങ്ങാലക്കുട നഗരസഭയ്ക്കു സാധിച്ചിട്ടുണ്ട്.