യുപിയില്‍ നടത്തിയ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മണ്ഡലം
ഇരിങ്ങാലക്കുട: യുപിയില്‍ നടത്തിയ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു സമരം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം എ.എസ്. ബിനോയ്, മഹിളാസംഘം നേതാവ് അഡ്വ. ജിഷ ജോബി, മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എസ്. ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സഹഭാരവാഹികളായ പി.ആര്. അരുണ്‍, വിഷ്ണുശങ്കര്‍, എക്സിക്യുട്ടീവ് അംഗങ്ങളായ മിഥുന് പോട്ടക്കാരന്‍, ഗാവരേഷ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: യുപിയിലെ കര്‍ഷക കൂട്ടക്കൊലയിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കൊണ്ടു കോണ്‍ഗ്രസ്് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. സമരം ഡിസിസി സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യപ്രഭാഷണം നടത്തി. എ.സി. സുരേഷ്, സിജു യോഹന്നാന്, പോള്‍ കരുമാലിക്കല്‍, ജെയ്സണ്‍ പാറേക്കാടന്‍, ബിജു പോള്‍ അക്കരക്കാരന്‍, സുജ സഞ്ജീവ്കുമാര്‍, ഒ.എസ്. അവിനാശ്, ശ്രീറാം ജയബാലന്‍, കുര്യന് ജോസഫ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉത്തര്‍പ്രദേശിലെ പോലീസ് അതിക്രമം പുല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി
പുല്ലൂര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിലും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് തോമസ് തൊകലത്ത് നേതൃത്വം നല്കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കെ.എ. ഗംഗാദേവി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരന്, തുഷം സൈമണ്‍, വര്‍ഗീസ് ഐനിക്കല്‍, ബൈജു മുക്കുളം, കെ.കെ. വിശ്വനാഥന്, തോമസ് ചേനത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.