ചാലക്കുടി എടശേരി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: ചാലക്കുടി എടശേരി ജ്വല്ലറി കവര്‍ച്ച കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബിഹാര്‍ കുട്ടിഹാര് ജില്ലയിലെ പിഎസ് നഗര്‍ വൈഎഫ്എ ആശുപത്രിക്കു സമീപം 34-ാം വാര്‍ഡില്‍ ബാര ബസാര്‍ ബാരിക് ചൗക്കില്‍ അശോക് ബാരിക് (35), ജാര്‍കണ്ഡ് പിയാര്പുര് മധ്യ പിയാര്പുരില് അമീര്‍ഷ് (35), ജാര്‍കണ്ഡ് പക്കൂര്‍ ജില്ലയില്‍ ഗഗന്പഹന് മനിക് പാര നമ്പര്‍ ടുവില്‍ ഇന്‍ജാമുള്‍ ഹക്ക് (22) ജാര്‍ഖണ്ഡ് ഉദ്ദുവ സാഹിബ് ഗഞ്ച് സൗത്ത് പലാഷ് ഗച്ചി മജീദ് മഹല്‍ ടോലയില്‍ ഇക്രാമുള്‍ ഷേഖ് (44) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തി ഏഴു വര്‍ഷം കഠിന തടവിനും 90,000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. 2018 ജനവുരി 27 നാണ്സ കേസിനാസ്പദമായ സംഭവം. 2018 ജനുവരി 29 നാണ് കേസിനാസ്പദമായ കവര്‍ച്ച വിവരം അറിയുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍, ലോക്കറ്റ്, വളകള്‍, നെക്ടസ്, മോതിരങ്ങള്‍, മാലകള്‍ തുടങ്ങി 15 കിലോയോളം സ്വര്‍ണ ഉരുപ്പടികളും 6,06,767 രൂപയും അടക്കം മൊത്തം നാലു കോടി ആറു ലക്ഷത്തില്‍ പരം രൂപയുടെ മുതലുകളാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘം കൊള്ളയടിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍കവര്‍ച്ച നടത്തി വന്നിരുന്നതും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ വര്‍ഷങ്ങളോളം അന്വേഷണങ്ങള്‍ നടത്തിയിട്ടും പിടി കൂടുവാന്‍ സാധിക്കാതിരുന്ന ഉദുവ ഹോളിഡേ റോബേഴ്സ് സംഘത്തിലെ പ്രധാനികളെയാണ് അന്ന് ചാലക്കുടി ഡിവൈഎസ്പി ആയിരുന്ന സി.എസ്. ഷാഹുല്‍ ഹമീദും സംഘവും ചേര്‍ന്ന് ബിഹാര്‍, ജാര്‍കണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉള്‍ഗ്രാമങ്ങളില്‍ നിന്നായി പിടികൂടി നാട്ടിലെത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ ബിഹാര്‍ കട്ടിഹാര്‍ ബാരാ ബസാര്‍ അശോക് ബാരികിനെ ബിഹാറില്‍ നിന്നും രണ്ടാം പ്രതിയായ ജാര്‍ഖണ്ഡ് മധ്യപിയാര്പുര് സ്വദേശിയായ അലി ഹുസൈന് ഷെയ്ക് എന്നയാളെ ഹാര്ണ്ഡിലെ പിയാര്പുരില് നിന്നും മൂന്നാം പ്രതിയായ ജാര്‍ഖണ്ഡ് പാക്കൂര്‍ ജില്ലാ മനിക്പാര സ്വദേശിയായ ഇന്‍ജാമുള്‍ ഹഖ് എന്ന ഇന്‍സാ മുല് ഹഖ് എന്നയാളെ പശ്ചിമ ബംഗാളിലെ ഭഗവന്‍ ഗോളയില്‍ നിന്നും ജാര്‍കണ്ഡ് ഉദുവ സ്വദേശിയായ നാലാം 4-ാം പ്രതി ഇക്രമുള്‍ ഷെയിനെ ജാര്‍കണ്ഡിലെ സൗത്ത് പലാഷ് ഗച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളിലേക്ക് കടക്കുവാന്‍ തയാറായിരിക്കുന്ന ഒന്നാം പ്രതി അശോക് ബാരിക്കിനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിഞ്ഞത്. ആദ്യഘട്ടത്തില്‍ പോലീസുമായി സഹകരിക്കാതിരുന്ന അശോക് ബാരിക്ക് ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടെയാണ് മറ്റു പ്രതികളെ കുറിച്ച് സൂചന നല്‍കിയത്. രണ്ടു മാസത്തോളം അവിടെ ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പോലീസിനു പിടികൂടാനായത്. ഈ കൊള്ള സംഘത്തിന്ു ഹോളിഡേ റോബേഴ്സ് എന്ന പേരു വന്നതിലും കാരണമുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കു മുന്നോടിയായുള്ള ദിവസത്തിലാണ് ഇവര്‍ മോഷണം നടത്തുന്നത്. കൊള്ള ചെയ്ത മുതലുകളുമായി സംസ്ഥാനം വിട്ട് മറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയും എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത്തരം ദിവസങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
ജാമ്യം ലഭിക്കുന്നതിയായി പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല
കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യം ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും പ്രോസിക്യൂഷന് ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പു മൂലം പ്രതികള്ക്ക്ു ജാമ്യം നിഷേധിക്കുകയും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കുവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് ഉണ്ടായത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 45 സാക്ഷികളെ വിസ്തരിക്കുകയും 120 രേഖകളും 45 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, അല്‍ജോ പി. ആന്റണി എന്നിവര്‍ ഹാജരായി.