കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ മാതാവിന്റെ ജപമാല തിരുനാളിനു കൊടിയേറി

കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയില്‍ മാതാവിന്റെ ജപമാല തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോസഫ് തെക്കേത്തല കൊടിയേറ്റം നിര്‍വഹിച്ചു. ഈ മാസം 31 നു ജപമാല തിരുനാള്‍ സമാപിക്കും. കൈക്കാരന്മാറായ ആന്റോ ആലുക്കല്‍, ഫ്രാന്‍സിസ് പെരുമ്പുള്ളി, ജെറിഷ് പൊഴോലിപറമ്പില്‍ എന്നിവര്‍ സന്നിഹിതരായി.