പുല്ലൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു
പുല്ലൂര്‍: പുളിഞ്ചോടു വഴി പൊതുമ്പുചിറയിലേക്കു വെള്ളമെത്തിക്കുന്ന പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കണമെന്നും കൃഷിഭവനിലെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണമെന്നും പുല്ലൂരില്‍ കളിസ്ഥലം നിര്‍മിക്കണമെന്നും സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഊരകം സഹകരണ ഹാളിലെ ചന്ദ്രന് കോമ്പാത്തു നഗറില്‍ നടന്ന സിപിഎം പുല്ലൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശശിധരന് തേറാട്ടില്‍ പതാക ഉയര്‍ത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് ജെ. ചിറ്റിലപ്പിള്ളി, ലളിത ബാലന്, കെ.പി. പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി. ലോക്കല്‍ സെക്രട്ടറി കെ.ജി. മോഹനന്, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന്, ടി.ജി. ശങ്കരനാരായണന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.സി. മനീഷ്, അജിത രാജന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജി. മോഹന (സെക്രട്ടറി) നെയും 15 അംഗ പുതിയ ലോക്കല്‍ കമ്മിറ്റിയെയും 13 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.