വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്

ഇരിങ്ങാലക്കുട: കഥകളി അരങ്ങിലെ നിത്യവിസ്മയമായ കലാമണ്ഡലം ഗോപിയാശാന് ഈ കേരളീയ കലാരൂപത്തിനു നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് 23 നു ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് 7.30 നു ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നു. എല്ലാ വര്‍ഷവും സമൂഹത്തിലെ വിഭിന്ന മേഖലകളിലുള്ള വിശിഷ്ട വ്യക്തികളെ തെരഞ്ഞെടുത്തു നല്കുന്ന അവാര്‍ഡാണ് ഇതെന്ന് ഇരിഞ്ഞാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് യു. മധുസൂദനന് അറിയിച്ചു. ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന് നല്‍കും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ പി. വിവേകാനന്ദന്, അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവിസ് പറമ്പി, വൊക്കേഷണല്‍ ഡയറക്ടര്‍ ടി.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും.