ഊരകത്ത് കുടിവെള്ളം മുട്ടിയിട്ട് മാസങ്ങളാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതര്‍
ഊരകം: മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതി നിശ്ചലമായിട്ടു മാസങ്ങളാകുന്നു. ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള രണ്ടു പദ്ധതികളുടെയും മോട്ടോര്‍ കേടുവന്നതു ശരിയാക്കാത്തതാണു പദ്ധതിയെ നിശ്ചലമാക്കിയത്. ഗുണഭോക്തൃ സമിതിക്കാണ് ഇതിന്റെ നിര്‍വഹണ ചുമതല. വൈദ്യുതി ബില്‍, അറ്റകുറ്റപണികള്‍ എന്നിവയ്ക്കായി ഓരോ ഗുണഭോക്താവില്‍ നിന്നും മാസംതോറും നൂറു രൂപ വീതം ഈടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി യാതൊരു തരത്തിലുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ കണക്ഷനുകള്‍ നല്കി. ഓരോ കണക്ഷനും 5000 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. വെള്ളം കിട്ടാതായതോടെ പണം കൊടുത്തു വെള്ളം വാങ്ങുകയാണ് ഇവിടുത്തെ ജനങ്ങള്‍. മെമ്പര്‍മാര്‍ അടക്കമുള്ളവരോടു നിരവധി തവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു ഗുണഭോക്താക്കള്‍ പറഞ്ഞു. ഗുണഭോക്തക്കള്‍ക്കു ശുദ്ധജലം ലഭിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഈ പദ്ധതിയുടെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിക്കണമെന്നും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ കെ.എല്‍. ബേബി, എം.കെ. കലേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.