എംഇഎസ് മുകുന്ദപുരം താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു

കരൂപ്പടന: എംഇഎസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ജനറല്‍ ബോഡി യോഗം കരൂപ്പടന്നയില്‍ ചേര്‍ന്നു. പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ സലാം, ജില്ലാ പ്രസിഡന്റ് വി.എം. ഷൈന്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീര്‍, സംസ്ഥാന കമ്മിറ്റിയംഗം സലിം അറക്കല്‍, അഡ്വ. നവാസ് കാട്ടകത്ത്, ജമാലുദ്ധീന്, നസീമ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബഷീര്‍ തോപ്പില്‍ (പ്രസിഡന്റ്), എ.ബി. സിയാവുദ്ധീന്‍ (വൈസ് പ്രസിഡന്റ്), എം.എ. നിസാര്‍ (സെക്രട്ടറി), സുരാജ് ബാബു (ജോയിന്റ് സെക്രട്ടറി), സലാം ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു..
