ചരുന്തറ നടപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു…
പടിയൂര്‍: പഞ്ചായത്തില്‍ ഷണ്മുഖം കനാലിനു കുറുകെയുണ്ടായിരുന്ന ചരുന്തറ നടപ്പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളേറെയായി. ഷണ്മുഖം കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചുള്ള ഈ പാലം തകര്‍ന്ന് ഇതിലൂടെയുള്ള സഞ്ചാരം തടസപ്പെട്ടിട്ട് എട്ടു വര്‍ഷത്തോളമായി. 40 വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണ് ചരുന്തറ ഭാഗത്തെ തകര്‍ന്നുവീണ നടപ്പാലം. ഷണ്മുഖം കനാല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി കനാല്‍ വൃത്തിയാക്കുബോള് ജെസിബി ഉപയോഗിച്ച് മണ്ണും ചെളിയും കനാലില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കിടയിലെ മണ്ണ് ഒലിച്ചുപോയതാണ് പാലം തകരാന്‍ കാരണമായത്. ഈ പാലം കുറച്ചുകൂടി കിഴക്കോട്ട് മാറിയിരുന്നെങ്കില്‍ ഒത്തിരി കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായേനെ. അപകടാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കുക അല്ലെങ്കില്‍ ഈ പാലം പൊളിച്ചുകളഞ്ഞ് കുറച്ചു കൂടി കിഴക്കോട്ട് മാറി പുതിയ പാലം നിര്‍മിക്കുക എന്നുള്ളതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.