ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ വി.ആര്. രാഹുലിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ചെന്നൈ ഐഐടിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ഇരിങ്ങാലക്കുട കനാല്‍ബേസ് സ്വദേശി വി.ആര്. രാഹുലിനെ എഐവൈഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. എഐവൈഎഫ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് പൊന്നാടയണിയിച്ചു. പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി നേടിയ ഈ വിജയം ഇരട്ടിമധുരമാണു സമ്മാനിക്കുന്നതെന്നും പുതുയുവതലമുറക്കു രാഹുല്‍ മാതൃകയാണെന്നും കൂട്ടിചേര്‍ത്തു കൊണ്ടു എഐവൈഎഫിന്റെ സ്നേഹോപഹാരം നല്കി. എഐവൈഎഫ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി.കെ. സതീഷ്, മേഖല ഭാരവാഹികളായ സുനില്‍കുമാര്‍, ശീര്‍ഷ സുധീരന്, പി.എം. രഘു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ചെന്നൈ ഐഐടിയില്‍ നിന്നു ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ വി.ആര്. രാഹുലിനെ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി നെടുമ്പാക്കരന് വസതിയിലെത്തി ആദരിച്ചു.
