ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ധനസഹായം നല്കി

ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാരക അസുഖം മൂലം ദുരിതമനുഭവിക്കുന്ന അംഗങ്ങള്‍ക്കു സഹകരണ വകുപ്പിന്റെ അംഗത്വ സമാശ്വാസ നിധിയില്‍ നിന്നുള്ള സഹായധനം വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തിലകന് പൊയ്യാറ, ബാങ്ക് സെക്രട്ടറി ലെന്നീസ് ലൂവീസ് എന്നിവര്‍ പ്രസംഗിച്ചു.