കാറളം എഎല്‍പി സ്കൂളില്‍ ‘വേനല്ക്കുരുവികള്’ ദ്വിദിന ക്യാമ്പ് നടത്തി
കാറളം: വേനലവധിക്കാലം കുട്ടികള്‍ക്ക് ആസ്വാദനവും സര്‍ഗാത്മകവുമാക്കാന്‍ കാറളം എഎല്‍പി സ്കൂളില്‍ ‘വേനല്ക്കുരുവികള്’ എന്ന പേരില്‍ ദ്വിദിന ക്യാമ്പ് നടത്തി. ശാസ്ത്ര പരീക്ഷണങ്ങളും കളികളും, കളിയില്‍ അല്പം കാര്യം, കായിക പരിശീലനം, ശുചിത്വ ശീലങ്ങള്‍, യോഗ, നാടന്‍ കലകള്‍, സര്‍ഗ്ഗാത്മകത എങ്ങനെ വളര്‍ത്താം തുടങ്ങിയ വിഷയങ്ങളായിരുന്നു ക്യാമ്പില്‍ അവതരിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ്, സ്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പിടിഎ പ്രസിഡന്റ് ഷബ്ന ഷാമോന്, ഹെഡ്മിസ്ട്രസ് ടി.എന്‍. മഞ്ജു, പ്രീത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്ര പരീക്ഷണങ്ങളും കളികളും എന്ന വിഷയം രമേഷ് ബാബുവും കുട്ടികളിലെ സര്‍ഗ്ഗാത്മകത എങ്ങിനെ വളര്‍ത്തിയെടുക്കാം എന്ന വിഷയം റഷീദ് കാറളവും അവതരിപ്പിച്ചു. വിപിന്‍ നാഥ്, അമല്‍ദേവ്, ഡോ. നിരഞ്ജന, രേണുക ദിവാകരന്, കെ.എം. അനൂപ് എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.