ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ ഇടവക ദിനാഘോഷം നടന്നു

ഊരകം: ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ ഇടവക ദിനാഘോഷം നടന്നു. ഇടവക ദിനാഘോഷം നോര്‍ത്ത് പറവൂര്‍ സെഷന്‍സ് ജഡ്ജ് ജോമോന് ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, ഏകോപന സമിതി കണ്‍വീനര്‍ ജോണ്‍ ജോസഫ് ചിറ്റിലപ്പള്ളി, ടി.എല്‍. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും 25, 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വര്‍ക്കും ആദരം നല്കി.