എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനക്രമീകരിക്കണം: സിപിഐ
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില അയല്‍ വില്ലേജുകളെ താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടി കൂടുതലാണ്. ന്യായവില പുനപരിശോധന നടത്തി ജനങ്ങള്‍ക്ക് ആശ്വാസമാകും വിധം പുനക്രമീകരണം നടത്തണമെന്നു സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനം മുന്‍ മന്ത്രിയും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രനും പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും ഉദ്ഘാടനം ചെയ്തു.കെവി. മോഹനന് പതാക ഉയര്‍ത്തി. കെ.എസ്. രാധാകൃഷ്ണന്, വിഷ്ണു ശങ്കര്‍, ലത സഹദേവന്, വി.ആര്. അഭിജിത്ത്, സുധ ദിലീപ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ കെ.കെ. ശിവന്, കെ.സി. ബിജു, കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, ബാബു ചിങ്ങാരത്ത്, സിന്ധു പ്രദീപ്, കെ.പി. കണ്ണന്, ബേബി ലോഹിതാക്ഷന് എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി വി.ആര്. രമേശിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.പി. കണ്ണനേയും സമ്മേളനം തെരഞ്ഞെടുത്തു.