യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്തിയെടുക്കണം: മന്ത്രി റോഷി അഗസ്റ്റിന്
പ്രായോഗിക പരിശീലനത്തിലൂന്നിയ ജ്ഞാന സമ്പാദനമേ നിലനില്ക്കുകയുള്ളൂ. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ നേടിയ സാങ്കേതിക ജ്ഞാനമുപയോഗിച്ച് ഈ സംരംഭത്തിന് ആവശ്യമായ യന്ത്രഭാഗങ്ങള്‍ രൂപകല്പന ചെയ്ത വിദ്യാര്‍ഥികള്‍ ഏവര്‍ക്കും മാതൃകയാ
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ സംരംഭകത്വത്തോട് ആഭിമുഖ്യം വളര്‍ത്തിയെടുത്താലേ സംസ്ഥാനത്തിനു പുരോഗതിയുണ്ടാവുകയുള്ളൂ എന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ചെറുകിട പാദരക്ഷ നിര്‍മാണ യൂണിറ്റിന്റെയും വിപണന സംരംഭത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗിക പരിശീലനത്തിലൂന്നിയ ജ്ഞാന സമ്പാദനമേ നിലനില്ക്കുകയുള്ളൂ. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ നേടിയ സാങ്കേതിക ജ്ഞാനമുപയോഗിച്ച് ഈ സംരംഭത്തിന് ആവശ്യമായ യന്ത്രഭാഗങ്ങള്‍ രൂപകല്പന ചെയ്ത വിദ്യാര്‍ഥികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ‘ടെക്ലെറ്റിക്സ് 22’ ന്റെ ഭാഗമായാണു വിദ്യാര്‍ഥികളുടെ കൂടി പങ്കാളിത്തത്തോടെ ഇമ്പ്രിന്റസ് എന്നു പേരിട്ടിരിക്കുന്ന ഈ ചെറുകിട വ്യവസായ യൂണിറ്റിനു തുടക്കമിട്ടിരിക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തിന്റെ സന്ദേശം വിദ്യാര്ഥികളിയിലേക്ക് എത്തിക്കാന്‍ ഇമ്പ്രിന്റ്സിലൂടെ കഴിയുമെന്നു കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ചെറുകിട സംരംഭം രൂപകല്പന ചെയ്യുന്നതില്‍ നേതൃത്വം വഹിച്ച വിദ്യാര്‍ഥികളെയും മേല്‍നോട്ടം വഹിച്ച വെല്ലാന്‍ഡ് പോളിമേഴ്സ് മാനേജിംഗ് ഡയറക്ടര്‍ നിതീഷിനെയും യോഗത്തില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്, സുനില്‍ പോള്‍, ഡോണി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.