യൂത്ത് ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ യൂത്ത് ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിനു യൂത്ത് ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ വിവേക് ചന്ദ്രന്, ബ്ലോക്ക് ട്രഷറര്‍ അതീഷ് ഗോകുല്‍, ജോയിന്റ് സെക്രട്ടറി ശരത്ത് ചന്ദ്രന്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.വി. വിനീത്, കെ.കെ. രാമദാസ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ആശുപത്രിയിലെ കുടിവെള്ള ടാങ്കുകള്‍ വൃത്തിയാക്കിയും മറ്റു ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടുമാണ് ബ്ലോക്ക് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്ഐ തുടക്കം കുറിച്ചത്. വരും ദിവസങ്ങളില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ 15 മേഖലാ കേന്ദ്രങ്ങളിലും 139 യൂണിറ്റുകളിലും സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികള്‍ അറിയിച്ചു.