ഒക്യുപേഷണല്‍ തെറാപ്പി സേവനം പുനരാരംഭിക്കും

ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്റെ സഹകരണത്തോടെ നടത്തിവന്നിരുന്ന ഒക്യുപേഷണല്‍ തെറാപ്പി പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന പ്രതിവാര ഒക്യുപേഷണല്‍ തെറാപ്പി സേവനമാണ് പുനരാരംഭിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ തെറാപ്പി സേവനം ലഭ്യമാണ്. ഫോണ്‍: 0480 2670700