കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ധവളപത്രം പുറത്തിറക്കണം-കോണ്‍ഗ്രസ്
കരുവന്നൂര്‍: സിപിഎം ഭരിച്ചിരുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പില്‍ കുടിശിക ഇനത്തില്‍ ബാങ്കിന് പിരിഞ്ഞു കിട്ടിയ 39 കോടി രൂപയില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുത്തതിന്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് ബാങ്ക് ഒരു ധവളപത്രം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിരിഞ്ഞ് കിട്ടിയ തുക മുന്‍കാല സീനിയോറിട്ടിയുടെ അടിസ്ഥാനത്തിലോ അടിയന്തിര ആവശ്യങ്ങള്‍ക്കോ അതോ സിപിഎം അനുഭാവികള്‍ക്ക് മാത്രമായി കൊടുത്തുവോ, അതോ കമ്മീഷന് വ്യവസ്ഥയില്‍ സിപിഎം നേതാക്കളായ ബാങ്ക് ഉദ്യോഗസ്ഥര്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയോ എന്ന് അറിയുന്നതിന് ധവളപത്രം പുറത്ത് ഇറക്കിയേ മതിയാവൂ. കണ്‍സോര്‍ഷ്യം രൂപീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിറുത്തിയിരുന്ന കോണ്‍ഗ്രസിന്റെ സമരം അതിന്റെ രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ച് കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്പില് സത്യാഗ്രഹ സമരം നടത്തി. നിക്ഷേപകര്‍ക്ക് അവരുടെ മുഴുവന്‍ പണം തിരികെ നല്‍കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുക അഴിമതിക്കാരായ മുഴുവന്‍ സിപിഎം നേതാക്കളേയും അറസ്റ്റു ചെയ്യുക. നിക്ഷേപം തിരികെ നല്‍കുന്നതിലെ പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സത്യാഗ്രഹ സമരം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ചാര്‍ളി ബ്ലോക്ക്, കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സത്യന് നാട്ടുവള്ളി, പി. ചന്ദ്രശേഖരന്, എം.ആര്. ഷാജു, കെ.കെ. അബ്ദുള്ള കുട്ടി, പി.എന്‍. സുരേഷ്, കെ.എന്‍. ഉണ്ണികൃഷ്ണന്, കെ.സി. ജെയിംസ,് കെ.ബി. ശ്രീധരന്, ടി.എ. പോള്‍, പി.എ. ഷഹീര്‍, റെയ്ഹാന് ഷെഹീര്‍, നിഷ അജയന്, സന്തോഷ് വില്ലടം, സിന്ധു അജയന്, സന്തോഷ് മുതുപറമ്പില്‍, കെ. രഘുനാഥ്, ടി.വി. ബിജോയ്, പ്രദീപ് താഴത്തുവീട്ടില്‍, ചിന്ത ധര്മ്മരാജന്, എന്‍.ഒ. ഷാര്‍വി, ലോറന്‍സ് ചുമ്മാര്‍, ടി.ഒ. ഫ്േളാറന് എന്നിവര്‍ നേതൃത്വം നല്കി.