നവകേരളത്തിനായി ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം ഇരിങ്ങാലക്കുട ഏരിയാ ജാഥ

ഇരിങ്ങാലക്കുട: നവകേരളത്തിനായി ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ നയിക്കുന്ന ഏരിയാ പ്രചാരണജാഥയുടെ ഉദ്ഘാടനം സംസ്ഥാനകമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. അഡ്വ. കെ.ആര്. വിജയ, കെ.എ. ഗോപി, കെ.പി. ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.പി. ജോര്‍ജ്ജ് സ്വാഗതവും, വി.എ. അനീഷ് നന്ദിയും പറഞ്ഞു.