വാതില്‍ പടി സേവന പദ്ധതി നഗരസഭ തല ഉദ്ഘാടനം

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റി വാതില്‍ പടി സേവന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നൂറു വയസായ കുഞ്ഞുകുട്ടിയമ്മ കൊറ്റായില്‍ ഹൗസ് കാരുകുളങ്ങരയക്കു ആധാര്‍ കാര്‍ഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. സുജി (അക്ഷയ കനാല്‍ പാലം), നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, സുജ സഞ്ജീവ് കുമാര്‍, സതി, വാര്‍ഡ് 31 ലെ സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, ആര്‍ആര്‍ടി വളണ്ടിയര്‍ സുധീഷ് കൈമഴത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.