അടഞ്ഞുകിടന്നിരുന്ന എഇഒ ഓഫീസ് ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി
ഇരിങ്ങാലക്കുട: കോവിഡ്19 ന്റെ വ്യാപനം ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അടഞ്ഞുകിടന്നിരുന്ന എഇഒ ഓഫീസ് ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. നിരവധി ജനങ്ങള്‍ ദിനംതോറും വന്നുപോകുന്ന ഓഫീസ് അണുവിമുക്തമാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണു ജര്‍മന്‍ കമ്പനിയായ വാച്ച് വാട്ടറിന്റെ വൈറല്‍ ഓക്സി എന്ന ഡിസിന്‍ഫെക്റ്റന്റ് ഉപയോഗിച്ചു ഓഫിസ് അണുവിമുക്തമാക്കിയത്. യൂറോപ്പ്, അമേരിക്ക, ജര്‍മന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതാണു വൈറല്‍ ഓക്സി പൗഡര്‍ രൂപത്തിലുള്ള സാനിറ്റൈസര്‍. ഇതു ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണു ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ സാനിറ്റൈസറിനു 400 രൂപയോളം വില വരുമ്പോള്‍ ഒരു ലിറ്റര്‍ സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനുള്ള വൈറല്‍ ഓക്സി പൗഡറിനു വെറും 49 രൂപ മാത്രമേ വില വരുന്നുള്ളൂവെന്നതു ജനങ്ങള്‍ക്കു ഏറെ ഉപകാരപ്രദമായിരിക്കും. അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസര്‍ അബ്ദുള്‍ റസാക്, അനിത രാമകൃഷ്ണന്, സൂപ്രണ്ടന്റ് കെ.ബി. ജിഷാര്‍ എന്നിവര്‍ നേതൃത്വം നല്കി.