സംസ്ഥാനത്ത് (ആഗസ്റ്റ് 15ന്) 1608 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.7 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍:ജില്ലയില്‍ (ആഗസ്റ്റ് 15ന്) 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 25 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 17 പേര് രോഗബാധിതരായി. ശക്തന് 14, പുത്തന്‍ചിറ ക്ലസ്റ്റര്‍ 02 , മിണാലൂര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 08 എന്നിങ്ങനെയാണ് കണക്ക്. ഒരു ആരോഗ്യപ്രവര്‍ത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 74, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐനെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 11, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 07 , ജി.എച്ച് ത്യശ്ശൂര് 05, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 24, കില ബ്ലോക്ക് 1 ത്യശ്ശൂര് 44, കില ബ്ലോക്ക് 2 തൃശൂര്‍ 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍ 75, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര് 16, ചാവക്കാട് താലൂക്ക് ആശുപത്രി 08, ചാലക്കുടി താലൂക്ക് ആശുപത്രി 08, സി.എഫ്.എല്‍.ടി.സി കൊരട്ടി 33, കുന്നംകുളം താലൂക്ക് ആശുപത്രി 06, ജി.എച്ച്. ഇരിങ്ങാലക്കുട 15, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് 01, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 49, ഹോം ഐസോലേഷന് 4.നിരീക്ഷണത്തില്‍ കഴിയുന്ന 9960 പേരില്‍ 9411 പേര് വീടുകളിലും 549 പേര് ആശുപത്രികളിലുമാണ്.