കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ലഹരിവിരുദ്ധ ദിനം ആചരിച്ചു

കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും സഹകാരികളും ഒത്തു ചേര്‍ന്നുകൊണ്ടുള്ള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, മധുജ ഹരിദാസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ഹെലന് ജസ്റ്റിന് എന്നിവര്‍ പങ്കേടുത്തു.