കലോത്സവത്തിന്റെ രജിസ്ട്രേഷന് ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന് തുടങ്ങി. ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എസ്. ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബീന, എന്‍.എന്‍. രാമന്, ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം നഗരസഭാധ്യക്ഷ സോണിയാ ഗിരി കൗണ്‍സിലറും പബ്ലിസിറ്റി ചെയര്‍മാനുമായ സന്തോഷ് ബോബന് നല്കി നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ അധ്യക്ഷത വഹിച്ചു. വി.എ. കരീം, ഡിഇഒ ഷാജി, ജസ്റ്റിന് തോമസ് വി., കെ.കെ. ഗിരീഷ് കുമാര്‍, എ.സി. സുരേഷ്, കൗണ്‍സിലര്‍മാര്‍, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉപജില്ലകള്‍ പങ്കാളികള്‍
ഇരിങ്ങാലക്കുട: ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് മത്സരവേദികളില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ അണിനിരത്തുന്നത് ആതിഥേയരായ ഇരിങ്ങാലക്കുടയാണ്. മുല്ലശേരി ഉപജില്ലയില്‍ നിന്നാണ് കുട്ടികള്‍ കുറവ്.
പങ്കെടുക്കുന്ന ഉപജില്ലകളും മത്സരാര്ഥികളും:
- ചേര്‍പ്പ് 591
- തൃശൂര്‍ ഈസ്റ്റ് 589
- തൃശൂര്‍ വെസ്റ്റ് 595
- ചാലക്കുടി 575
- ഇരിങ്ങാലക്കുട 649
- കൊടുങ്ങല്ലൂര്‍ 542
- മാള 550
- ചാവക്കാട് 564
- കുന്നംകുളം 596
- മുല്ലശേരി 507
- വലപ്പാട് 561
- വടക്കാഞ്ചേരി 595