സാംസ്കാരിക ഘോഷയാത്രയോടെ സഹകരണവാരാഘോഷത്തിന് സമാപനം
ഇരിങ്ങാലക്കുട: അഖിലേന്ത്യ സഹകരണവാരാചാരണത്തിന്റെ ഭാഗമായുള്ള തൃശൂര്‍ ജില്ലാതല ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വലമായ സഹകരണ സാംസ്കാരിക ഘോഷയാത്രയോടെ ഇരിങ്ങാലക്കുടയില്‍ സമാപനം. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് സഹകാരികള്‍ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും, കലാരൂപങ്ങളും, വര്‍ണ്ണക്കുടകളും, വര്‍ണ്ണബലൂണുകളും ഘോഷയാത്രക്ക് മിഴിവേകി. ഘോഷയാത്രക്ക് സര്‍ക്കിള്‍ സഹകരണ ചെയര്മാന്മാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ജോയ് ഫ്രാന്‍സിസ്, സംസ്ഥാന സഹകരണ യൂണിയന് അംഗങ്ങളായ വി.വി. സഹദേവന്, ലളിത ചന്ദ്രശേഖരന്, ജോ. രജിസ്ട്രാര്‍ ശബരീദാസന്, എം.പി. ജാക്സന്, അസിസ്റ്റന്റ് രജിട്രാര്മാരായ ബ്ലിസന്‍ ഡേവീസ്, വി.വി. ദേവരാജ്, സംഘാടകസമിതി ഭാരവാഹികളായ, കെ.സി. ജെയിംസ് ജോമോന് വലിയവീട്ടില്‍, കെ.എസ്. ബാബു, ജോസഫ് ചാക്കോ, ജിനി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ടൗണ്‍ഹാളില്‍ ചേര്‍ന്ന സമാപന പൊതുസമ്മേളനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളബാങ്ക് വൈസ്. ചെയര്മാന് എം.കെ. കണ്ണന് അധ്യക്ഷത വഹിച്ചു. എം.പി. ജാക്സന്, എം. ശബരീദാസന്, വി.വി. സഹദേവന്, ടി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും ട്രഷറര്‍ ബ്ലിസന്‍ ഡേവീസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് തൃശൂര്‍ ജില്ലയില്‍ കോവിഡ് കാലത്ത് സഹകണ ആംബുലന്‍സിന്റെ സാരഥികള്‍ക്ക് ആദരവ് നല്കി. സഹകരണ വാരാഘോഷ വിജയികള്‍ക്കുള്ള സമ്മാനദാനവും, നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മികച്ച നേട്ടം കൈവരിച്ച ബാങ്കുകള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു.