മുരിയാട് സെന്റ് ജോസഫ് ഇടവകയിലെ സെന്റ് ഫ്രാന്‍സിസ് അസീസി യൂണിറ്റ് രജത ജൂബിലി ആഘോഷം നടത്തി
മുരിയാട്: സെന്റ് ജോസഫ് ഇടവകയിലെ സെന്റ് ഫ്രാന്‍സിസ് അസീസി യൂണിറ്റ് രജത ജൂബിലി ആഘോഷം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സീജോ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ നോര്‍ത്ത് ദാകോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്ല്‍! ഡോക്ടറേറ്റ് നേടിയ സാന്റോ കളത്തിങ്കലിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉപഹാരം നല്കി. ജഡ്ജ് ജോമോന് ജോണ്‍ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്തംഗം ലത ചന്ദ്രന്, ഫാ. ജോജോ തൊടുപറമ്പില്‍, സിസ്റ്റര്‍ ഉദയ, ഓമന ജോര്‍ജ്, സിനി ജോസ്, സിജോ കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.