ഡിവൈഎഫ്ഐ ഹൃദയപൂര്‍വം ഭക്ഷണ വിതരണത്തിന്റെ ജെഴ്സി പ്രകാശനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കികൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ വിതരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സന്നദ്ധ വളണ്ടിയര്‍മാര്‍ക്കുളള ജെഴ്സി വിതരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുല്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത്, കോര്‍ഡിനേറ്റര്‍ കെ.ഡി. യദു എന്നിവര്‍ പ്രസംഗിച്ചു.