സംസ്ഥാനത്ത് (ആഗസ്റ്റ് 27) 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കേരളത്തില്‍ 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന് (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന് ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ആഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന് (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50), ആഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന് (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് വിദേശരാജ്യങ്ങളില്‍ നിന്നും 121 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര് രോഗമുക്തരായി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍ സ്വദേശികളായ 46 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേര്.രോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല. ആര്‍എംഎസ് ക്ലസ്റ്റര്‍ 7, ദയ ക്ലസ്റ്റര്‍ 19, ചാലക്കുടി ക്ലസ്റ്റര്‍ 4, എലൈറ്റ് ക്ലസ്റ്റര്‍ 2, ടസ്സാര ക്ലസ്റ്റര്‍ 1, ജനത ക്ലസ്റ്റര്‍ 3, സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 9, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 8, മറ്റ് സമ്പര്‍ക്കം 86, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 87 , സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 49, എം. സി. സി. എച്ച്. എം.ജി മുളങ്കുന്നത്തുകാവ് 44, ജി.എച്ച് ത്യശ്ശൂര്10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 53, കില ബ്ലോക്ക് 1 ത്യശ്ശൂര്74, കില ബ്ലോക്ക് 2 ത്യശ്ശൂര് 71, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍165, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍224, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്59, ചാവക്കാട് താലൂക്ക് ആശുപത്രി 21, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി – 66, കുന്നംകുളം താലൂക്ക് ആശുപത്രി 15, ജി.എച്ച് . ഇരിങ്ങാലക്കുട 12, ഡി .എച്ച്. വടക്കാഞ്ചേരി – 3, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് – 50, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 12, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര് 4, പി.സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര് – 7, അശ്വനി ഹോസ്റ്റല്‍ ത്യശ്ശൂര് 1, ഹോം ഐസോലേഷന് – 30.