വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി

മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കരയോഗം പ്രസിഡന്റും താലൂക്ക് യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗവുമായ കെ.ബി. ശ്രീധരന് നിര്‍വഹിച്ചു. കരയോഗത്തിലെ 10, 12 ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കരയോഗത്തിന്റെ സ്മരണിക നല്കി അനുമോദിച്ചു. സെക്രട്ടറി പി. സജീവ് അധ്യക്ഷത വഹിച്ചു. രജനി പ്രഭാകരന്, മണികണ്ഠന് പുന്നപ്പിള്ളി, ശാന്ത മോഹന്‍, രവീന്ദ്രന് മഠത്തില്‍, സദിനി മനോഹര്‍, അംബിക മുകുന്ദന്, ജയ സുരേന്ദ്രന്, രതി പള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു.