വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂല്ലൂര്‍ ആനുരുളിയില്‍ വിഷരഹിത പച്ചക്കറി നടീല്‍ ഉദ്ഘാടനം കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് വെണ്ടതൈ നട്ട് നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ എക്സിക്യുട്ടീവ് അംഗം പി.വി. രാജേഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, മനീഷ മനീഷ്, കെ.എം ദിവാകരന്, ഡോ. രാജേന്ദ്രന് കുന്നത്ത്, പി.ജി. സുജേഷ്, സി.എസ്. സനീഷ്, എന്നിവര്‍ സംസാരിച്ചു. വെള്ളരി, വെണ്ട, തക്കാളി, വഴുതന, പയര്‍, കുമ്പളം, എന്നീ പച്ചക്കറി ഇനം തൈകളും വിത്തുകളുമാണ് കൃഷി ചെയ്തിട്ടുള്ളത്. പുല്ലൂര്‍ മേഖലയിലെ ഡോ. കെ. രാജേന്ദ്രന്റെ ആനുരുളിയിലുള്ള 1/2 ഏക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. വിഷുവിന് വിഷരഹിത പച്ചക്കറി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാനാണ് കേരള കര്‍ഷക സംഘം ലക്ഷ്യമിടുന്നത്.