മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുനാളിന് കൊടികയറി. റവ. ഡോ. ക്ലെമന്റ് ചിറയത്ത് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 14ന് രാത്രി ഏഴിന് നടക്കുന്ന തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട സിഐ അനീഷ് കരീം നിര്‍വഹിക്കും. 15ന് രാവിലെ 6.30ന് ദിവ്യബലി, പ്രസുദേന്തിവാഴ്ച്ച, ലദ്ദീഞ്ഞ്, പ്രദക്ഷിണം, നൊവേന, കൂടുതുറന്ന് പ്രതിഷ്ഠാരൂപമിറക്കല്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 8.30ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി പത്തിന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 16ന് രാവിലെ 6.30ന് ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിയോമോന് കല്ലേരി സഹകാര്‍മികനാകും. ഫാ. ജിജി കുന്നേല്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.45ന് ദിവ്യബലി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. മരിച്ചവരുടെ ഓര്‍മദിനമായ 17ന് രാവിലെ 6.30ന് ദിവ്യബലി. രാത്രി ഏഴിന് കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. എട്ടാമിടമായ 23ന് രാവിലെ 6.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി പുതുശേരി, കൈക്കാരന്മാരായ ജോമി പാടത്തിപറമ്പില്‍, ജോസ് കള്ളാപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജിജോയ് പി. ഫ്രാന്‍സിസ്, ട്രഷറര്‍ ജോര്‍ജ് കോലംങ്കണി, സെക്രട്ടറി വിബിന് എം. വില്‍സണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആന്റോ കെ. ഡേവീസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.