റോബോട്ടിക്സ് പഠനം സൗജന്യ സെമിനാര്‍ ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: 30 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജ്യോതിസ് ഐടി അവധിക്കാലത്ത് സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് (5ാം ക്ലാസുമുതല്‍) റോബോട്ട് നിര്‍മ്മാണവും പരിശീലനവും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചും പഠിക്കാനുള്ള സുവര്‍ണാവസരമൊരുക്കുന്നത്. 12 ന് രാവിലെ പത്തിന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം. ഇന്ത്യയിലും വിദേശത്തും റോബോട്ടിക് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുനില്‍ പോള്‍ (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഡയറക്ടര്‍, കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ ഓഫ് സൃഷ്ടി റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്) ആണ് ക്ലാസുകള്‍ നയിക്കുന്നത്. വിവിധതരം റോബോട്ടുകള്‍ നിര്മ്മിക്കുന്നതെങ്ങിനെയെന്നും അന്താരാഷ്ട്ര തലത്തില്‍ പോലും റോബോട്ടിക്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതെങ്ങിനെയെന്നും ക്ലാസില്‍ പ്രതിപാദിക്കുന്നു. ഫോണ്‍: 9388968972, 7736000403, 9446762688.