2023 ലെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകന് പി. ജയചന്ദ്രന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ള മാണിക്യശ്രീ പുരസ്കാരം ഭാവഗായകന് പി. ജയചന്ദ്രന് സമര്‍പ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് സംഗമം വേദിയില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന വേദിയില്‍ വച്ച് ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് പുരസ്കാരം സമര്‍പ്പിച്ചു. ദേവസ്വം ചെയര്മാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍, ദേവസ്വം കണ്‍സല്‍ട്ടന്റ് പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍, പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോന് എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, നഗരസഭ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, സാമൂഹ്യ പ്രവര്ത്തകന് നളിന്‍ എസ്. മേനോന്, ഡോ. കേസരി മേനോന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയകുമാര്‍, കെ.എ. പ്രേമരാജന്‍, കെ.ജി. സുരേഷ്, എ.വി. ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.