പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ ഇടവക പച്ചമര തണല്‍ പദ്ധതി നടപ്പിലാക്കി

പുല്ലൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ ഇടവക പച്ചമര തണല്‍ പദ്ധതി നടപ്പിലാക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയ് വട്ടോലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, വാര്‍ഡ് മെമ്പര്‍ സേവിയര്‍ ആളുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. മില്‍നര്‍ വിതയത്തില്‍, സുനില്‍ ചെരടായി, ജോണ്സണ് ചെതലന്‍, ബിജോയ് പേങ്ങിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.