(വോർക്ക)യുടെ പ്രഥമ ഇന്നസെന്റ് പുരസ്കാരം കലാഭവൻ ജോഷിക്ക്
ഇരിങ്ങാലക്കുട: ബഹറിനിലെ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരള (വോർക്ക)യുടെ പ്രഥമ ഇന്നസെന്റ് പുരസ്കാരം പ്രഖ്യാപിച്ചു. നീണ്ട 25 വർഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പം, നിഴലും നിലാവും പോലെ ഉണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് പ്രഥമ ഇന്നസെന്റ് പുരസ്കാരം. ഒരുലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് അവാർഡ്.
രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, വിനോദ് കോവൂർ, ടിനി ടോം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അവാർഡ് നാളെ വൈകീട്ട് 7.30ന് ബഹറിൻ ടൂബ്ലി മർമ്മറീസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പിന്നണിഗായകൻ ജി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രകാശ് സാരംഗി, കനകപ്രിയ എന്നിവർ നയിക്കുന്ന സമ്മർ ഇൻ ബഹറിൻ എന്ന പരിപാടിയും അരങ്ങേറും. മലയാള സിനിമ മിമിക്രി രംഗത്തെ പ്രമുഖരായ ഷാജു ശ്രീധർ, കലാഭവൻ ജോഷി, മഹേഷ് കുഞ്ഞുമോൻ, പ്രേമൻ അരീക്കോട്, സാജൻ പള്ളുരുത്തി എന്നിവർ നയിക്കുന്ന പരിപാടികളും ഉണ്ടായിരിക്കും. വോർക്ക പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോജി വർക്കി, പ്രോഗ്രാം കൺവീനർ ജിബി അലക്സ്, ഭാരവാഹികളായ മോഹനൻ, ഐസക്, ബൈജു, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, വിഷ്ണു മലബാർ സൊസൈറ്റിയുടെ നിയുക്ത
പ്രസിഡണ്ട് ഷാജൻ, കുടുംബ സൗഹൃദ വേദി പ്രസിഡന്റ് ജേക്കബ്, ഇരിങ്ങാലക്കുട സംഗമം പ്രസിഡന്റ് ഗണേഷ് തുടങ്ങിയവർ പങ്കെടുക്കും.