കനത്ത മഴ; പുല്ലൂരില്‍ പെട്രോള്‍ പമ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു

ഇരിങ്ങാലക്കുട: കനത്ത മഴയില്‍ പുല്ലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്നു വീണത്. പുല്ലൂര്‍ പള്ളിക്കു സമീപം പാടത്തിനോട് ചേര്‍ന്നാണ് സ്വകാര്യവ്യക്തി പുതിയ പെട്രോള്‍ പമ്പ് നിര്‍മാണം നടത്തുന്നത്. പാടത്തുനിന്നും പത്തടിക്കുമുകളില്‍ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടിയാണ് പമ്പ് നിര്‍മാണം നടത്തിയിരുന്നത്. സംരക്ഷണഭിത്തിയുടെ നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
